america

കർദിനാളുമായി ചർച്ച നടത്തി; അമേരിക്കയിൽ നിലവിലുള്ള സ്​ഥിതി തുടരുo

Saju Kannampally  ,  2018-01-24 10:21:53amm

കോട്ടയം: അമേരിക്കയിലെ ക്നാനായ കത്തോലിക്ക പള്ളികളിലെ അംഗത്വം സംബന്ധിച്ച് ചൊവ്വാഴ്ച കാക്കനാട് സെന്റ് തോമസ് മൗണ്ടില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയും മാര് ജേക്കബ് അങ്ങാടിയത്തുമായി മാര് മാത്യു മൂലകാട്ട് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള സംഘം ചര്ച്ചനടത്തി. വത്തിക്കാനിലെ ഓറിയന്റല് കോണ്ഗ്രിഗേഷന് ഉത്തരവ് തങ്ങള് അംഗീകരിക്കുന്നില്ലന്ന് പ്രതിനിധി സംഘം കര്ദിനാളിനെ അറിയിച്ചു. അതുപോലെ ക്നാനായ പള്ളികളില് ക്നാനായക്കാരല്ലാത്തവര്ക്ക് ഒരു കാരണവശാലും അംഗത്വം കൊടുക്കില്ലന്ന് മാര് മൂലകാട്ട് കര്ദിനാളിനെയും മാര് അങ്ങാടിയത്തിനെയും ധരിച്ചിച്ചു. പ്രതിനിധി സംഘത്തിന്െറ വികാരം കര്ദിനാള് മനസിലാക്കി. ക്​നാനായക്കാർക്ക്​ മാത്രം അംഗത്വം നൽകുന്ന നിലവിലുള്ള രീതി വ്യത്യാസമില്ലാതെ തുടരുന്നതാണന്നും മുൻപോട്ട്​ ഇതുപോലെ പ്രതിസന്ധികൾ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന്​ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന്​ തീരുമാനം ഉണ്ടാകുകയും ചെയ്​തതതായി വികാരി ജനറാള് ഫാ. തോമസ് മുളവനാലും കെ.സി.സി.എന്.എ പ്രസിഡന്റ് ബേബി മണക്കുന്നേലും അറിയിച്ചു. പ്രതിനിധിസംഘത്തില് മാര് ജോസഫ് പണ്ടാരശേരില്, ഫാ. തോമസ് മുളവനാല്, ബേബി മണക്കുന്നേല് , തിയോഫിന് ചാമക്കാല, ജോയി വാച്ചാച്ചിറ എന്നിവരും ഉണ്ടായിരുന്നു. മാര് ജോയി ആലപ്പാട്ടും ചര്ച്ചയില് സംബന്ധിച്ചു.



Latest

Copyrights@2016.