america

ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ മൂന്ന് നോമ്പും പുറത്തുനമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു.

Tiju Kannampally  ,  2018-01-28 09:11:23pmm സ്റ്റീഫന്‍ ചെളളമ്പേല്‍

സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ മൂന്ന് നോമ്പും പുറത്തുനമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു.
ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന്നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത് നമസ്കാര കര്‍മ്മങ്ങളും നടത്തപെട്ടു. സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി.റവ.ഫാ എബ്രാഹം മുത്തോലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു . ഫാ ബോബന്‍ വട്ടംപുറത്ത് സഹകാര്‍മ്മികനായിരുന്നു. ചടങ്ങുകളുടെ പ്രസുദേന്തിമാര്‍ കടുത്തുരുത്തി ഇടവകയില്‍ നിന്നുള്ളവരായിരുന്നു.കടുത്തുരുത്തി പളളിയിലെ കരിങ്കല്‍ കുരിശിനെ അനുസ്മരിക്കുന്ന വിധത്തില്‍ തയ്യറാക്കിയ 53 ചുറ്റുവിളക്കൊടെ നിര്‍മ്മിച്ച കുരിശിന് ചുറ്റും ജനങ്ങള്‍ എണ്ണ ഒഴിച്ച് പ്രാര്‍ത്ഥിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കയും ചെയ്യതു .താത്കാലികമായി സെ.മേരീസില്‍ ഈ കല്‍കുരിശ് നിര്‍മ്മിക്കുവാന്‍ നേതൃത്വം നല്‍കിയത് മത്തച്ചന്‍ ചെമ്മാച്ചലോണ് . അനില്‍ മറ്റത്തിക്കുന്നേലിന്‍്റെ നേതൃത്വത്തിലുള്ള ദേവാലയ ഗായകസംഘം ആത്മീയ ചൈതന്യം ഉണര്‍ത്തുന്ന കീര്‍ത്തനങ്ങളാല്‍ കര്‍മ്മങ്ങള്‍ കൂടുതല്‍ സജീവമാക്കി. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി സിബി കൈതക്ക തൊട്ടിയില്‍, പോള്‍സണ്‍ കുളങ്ങര, റ്റോണി കിഴക്കേക്കുറ്റ് എന്നിവരോടെപ്പം കടുത്തുരുത്തി ഇടവകാഗംങ്ങളും ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമികരണങ്ങള്‍ ഒരുക്കി.
സ്റ്റീഫന്‍ ചെളളമ്പേല്‍ (പി. ആര്‍.ഒ)

Latest

Copyrights@2016.