america

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വിന്റർ ക്യാമ്പ് നടത്തി.

Tiju Kannampally  ,  2018-01-28 09:29:56pmm ബിനോയി സ്റ്റീഫൻ കിഴക്കനടി

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വിന്റർ ക്യാമ്പ് നടത്തി.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ജനുവരി 5, 6, 7 തിയതികളിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തിയ വിന്റർ ക്യാമ്പ് - "ഇൻ ഹിസ് ഇമേജ്" വിശ്വാസ പരിശീലനത്തിന് ആത്മീയ ഉണർവേകി. ജനുവരി 5 രാവിലെ ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ  വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ക്യാമ്പ് ഉത്ഘാടനം ചെയ്തു.
 
നാമെല്ലാവരും ദൈവമക്കളാണെന്നും, ദൈവം നമ്മെ സ്വന്തം ഛായയിലും സാദ്യശ്യത്തിലുമാണ് നമ്മെ സ്യഷ്ടിച്ചതെന്നും, അതോടൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളേപ്പറ്റിയും ഉള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ക്യാമ്പിലൂടെ സാധിച്ചു. വി. കുർബാന, ആരാധന, കുമ്പസാരം, പ്രഗത്ഭരായവർ നയിച്ച ക്ലാസുകൾ, മ്യൂസിക് മിനിസ്ട്രി, വിവിധ ഗ്രുപ്പ് തിരഞ്ഞുള്ള മത്സരങ്ങൾ  എന്നിവകൊണ്ട് കുട്ടികൾക്ക് വിശ്വാസത്തിൽ ആഴപ്പെട്ട് വളരുവാനും ഐക്യം ദ്യഢപ്പെടുത്താനും സാധിച്ചു. കൂടാതെ ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ എങ്ങനെ വളർത്താമെന്ന വിഷയത്തെപ്പറ്റി മാതാപിതാക്കൾക്കുവേണ്ടി പ്രത്യേകം സെമിനാറും ക്യാമ്പിൽ ഉൾപ്പെടുത്തി. വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്ത്, റെവ. ഫാ. ജോജി ഹനുഗുണ്ഡല, സി. ജൊവാൻ, ബ്രദർ അക്കിത്, ഡോ. അലക്സ് ഗോട്ടേ, ജീനാ സനസ്സാർഡോ, ജെൻസൺ കൊല്ലാപറമ്പിൽ, ബിനു എബ്രഹാം, റിച്ചാൽ കോച്ചൽ, ജിൻസ് & ഷീന പുത്തെൻപുരയിൽ എന്നിവർ വിവിധ സെമിനാറുകൾ നയിച്ചു.
 
ജനുവരി 7-ന് ബഹു. മുത്തോലത്തച്ചന്റെ നേത്യുത്വത്തിൽ കുട്ടികളും, മാതാ-പിതാക്കളും തമ്മിൽ നടത്തിയ ഡിബേറ്റ് വളരെ ആകർഷവും വിജ്ഞാനപ്രദവുമായിരുന്നു. 60 - ൽ പരം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് വിശ്വാസത്തിൽ കൂടുതൽ വളരാൻ സഹായിച്ചുവെന്ന് കുട്ടികളും മാതാ-പിതാക്കളും അഭിപ്രായപ്പെട്ടു.
 
വളരെ ചിട്ടയായും ഭംഗിയായും ക്രമീകരിച്ച  വിന്റർ ക്യാമ്പിന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്തിനോടൊപ്പം, ആൻസി ചേലക്കൽ, ഡി. ആർ. ഇ. റ്റീന നെടുവാമ്പുഴ, അസ്സി. ഡി. ആർ. ഇ. നബീസ ചെമ്മാച്ചേൽ, സുജ ഇത്തിത്തറ, ഷീബ മുത്തോലം, സുനി കവലയ്ക്കൽ, മഞ്ജു ചകിരിയാംതടത്തിൽ, ജിഷ കണ്ണംകുളം, റെജീന മടയനകാവിൽ, സൂരജ് & റ്റീനാ കോലടി, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി എന്നിവർ ആത്മാർത്ഥമായി സഹകരിച്ചു.

Latest

Copyrights@2016.