europe

ലോകക്കപ്പ് വേദിയില്‍ ചെണ്ടമേളവുമായി മലയാളി സംഘം

Editor  ,  2018-02-03 09:55:33pmm

ന്യൂസിലന്‍റ്: അണ്ടര്‍ 19 ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യന്‍ യുവനിര ഓസ്ട്രേലിയയെ കശാപ്പു ചെയ്യുന്പോള്‍ ഗാലറിയില്‍ അവേശത്തിരയിളക്കി മലയാളത്തിന്‍റെ ചെണ്ടമേളവും. ന്യൂസിലാന്‍റിലെ ക്നാനായ അസോസിയേഷന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച ചെണ്ടസംഘത്തിലെ അംഗങ്ങള്‍ കോട്ടയം സ്വദേശികളായ ടിജോ ഏബ്രഹാം, ബിജോമോന്‍ ജോസഫ്, ജോബി സിറിയക്, ക്രിസ്റ്റി സജു. ജോണ്‍സണ്‍ സജു, സ്റ്റീവന്‍സണ്‍, ലിജു ജോസ്, സാബി മോന്‍, ജോബിറ്റ്, അബിന്‍, അനില്‍ വര്‍ഗീസ്, സിന്‍ദിന്‍ പ്രിന്‍സ് എന്നിവരായിരുന്നു. അഞ്ച് ചെണ്ടയും രണ്ട് ഇലത്താളവുമായി ഷാജിപാപ്പന്‍ സ്റ്റൈലില്‍ എത്തി ഗാലറിയെ ആവേശത്തിലെത്തിച്ച ഇവരെ പലതവണ ടീ.വി. തല്‍സമയ സംപ്രേഷണത്തില്‍ കാണിച്ചിരുന്നു.



Latest

Copyrights@2016.