india

ബിഷപ്പ് തറയില്‍ സി. ഗൊരേത്തി വോളിബോള്‍ ടൂര്‍ണമെന്റിന്‌ തുടക്കമായി.

Tiju Kannampally  ,  2018-02-12 07:17:40amm

ബിഷപ്പ് തറയില്‍ സി. ഗൊരേത്തി വോളിക്ക് തുടക്കമായി
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കു 30-ാംമത് ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റും 29-ാംമത് സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിനും തുടക്കമായി. ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം ഫെബ്രുവരി 12-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്  ഉദ്ഘാടനം ചെയ്തു. 
പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ. കെ.എ. സിറിയക്  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ സി.എം.എസ്. കോളേജ് കോട്ടയം, സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറയെ പരാജയപ്പെടുത്തി (25-19, 25-16, 25-23).  മറ്റു മത്സരങ്ങളില്‍ എം.എ. കോളേജ് കോതമംഗലം, ബി.പി.സി. കോളേജ് പിറവത്തെയും(25-21, 19-25, 20-25, 20-25), സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി, ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കരയെയും(25-14, 25-18, 25-23) പരാജയപ്പെടുത്തി.

Latest

Copyrights@2016.