india

കോട്ടയം അതിരൂപത വൈദിക സംഗമം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യ്തു.

Tiju Kannampally  ,  2018-02-14 02:20:37amm

ഇടറാതെ നീങ്ങുന്ന ഇടയരെ ഇന്നാവശ്യം- മാര്‍ മാത്യു മൂലക്കാട്ട്
കണ്ണൂര്‍: നല്ലയിടയനായ യേശുവിന്‍്റെ പിന്നാലെ അവന്‍്റെ വെളിച്ചത്തില്‍ ഇടറാതെ നീങ്ങുന്നവരാകണം ഇടയരെന്നും അങ്ങനെയുളള നല്ല ഇടയന്മാരേയാണ് ലോകത്തിനാവിശ്യമെന്ന് മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത . ക്നാനായ മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ വച്ച് നടന്ന കോട്ടയം അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ശുശ്രുഷയിലൂടെ ദൈവജനത്തെ വളര്‍ത്താനും ശക്തിപ്പെടുത്താനും പരിശ്രമിച്ച് മലബാറില്‍ സേവനം ചെയ്ത എല്ലാ വൈദികരെയും പ്രത്യേകം അഭിനന്ദിച്ചു. ഇടയന്മാരോടൊപ്പം വിശ്വാസ സമൂഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്‍്റെ വളര്‍ച്ചയാണ് മലബാറില്‍ നാം കാണുന്നതും അനുഭവിക്കുന്നതും . കോട്ടയം അതിരൂപതയില്‍ പെട്ട കേരളത്തിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തി. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മോഡറേറ്റര്‍ ആയിട്ടുളള പാനല്‍ ചര്‍ച്ചയില്‍ ഫാ. സുനില്‍ പാറയ്ക്കല്‍, ഫിലിപ്പ് വെട്ടിക്കുന്നേല്‍, ഡോ. ജോസ് ജോം വാക്കച്ചാലില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Latest

Copyrights@2016.