america

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഇൻഡ്യാനയിലേക്ക് തീർത്ഥാടനം നടത്തി

Tiju Kannampally  ,  2018-04-02 06:12:32amm ബിനോയി സ്റ്റീഫൻ കിഴക്കനടി

 

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഇൻഡ്യാനയിലേക്ക് തീർത്ഥാടനം നടത്തി
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ നിന്നുള്ള മതബോധന വിദ്യാർത്ഥികൾക്ക് വേണ്ടി മാർച്ച് 10 ശനിയാഴ്ച 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഇൻഡ്യാനയിലെ പാഷൻ ക്രൈസ്റ്റ് ദൈവാലയത്തിലേക്ക് തീർത്ഥാടനം നടത്തി. 
റെവ ഫാ. എബ്രഹാം മുത്തോലത്തിൻ്റെയും, മതബോധന ഡയറക്ടർ മിസ് ടീന നെടുവാമ്പുഴയുടേയും നേത്യുത്വത്തിൽ സംഘടിപ്പിച്ച ഈ തീർത്ഥാടനത്തിൽ 44 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സക്കറിയ & ആൻസി ചേലക്കൽ, സുജ ഇത്തിത്താറ, മെർലിൻ പുള്ളോർക്കുന്നേൽ, ജിഷ കണ്ണംകുളം എന്നിവർ വോളന്റിയേഴ്സ് ആയിരുന്നു. ക്രിസ്തുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനഘട്ടങ്ങളായ അന്ത്യ അത്താഴവും,പീഡാസഹനവും, പുനരുത്ഥാനത്തേപ്പറ്റിയുള്ള ജീവിതത്തിന്റെ അളവിലുള്ള ധാരാളം വെങ്കലപ്രതിമകളുടെ ചിത്രീകരണം കണ്ടതും, അവിടെ സമയം ചിലവഴിച്ചതും  വിദ്യാർഥികളുടെ ഉൾകണ്ണ് തുറപ്പിക്കുന്നതും അർത്ഥവത്തുമായിരുന്നുവെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു.

ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ നിന്നുള്ള മതബോധന വിദ്യാർത്ഥികൾക്ക് വേണ്ടി മാർച്ച് 10 ശനിയാഴ്ച 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഇൻഡ്യാനയിലെ പാഷൻ ക്രൈസ്റ്റ് ദൈവാലയത്തിലേക്ക് തീർത്ഥാടനം നടത്തി. റെവ ഫാ. എബ്രഹാം മുത്തോലത്തിൻ്റെയും, മതബോധന ഡയറക്ടർ മിസ് ടീന നെടുവാമ്പുഴയുടേയും നേത്യുത്വത്തിൽ സംഘടിപ്പിച്ച ഈ തീർത്ഥാടനത്തിൽ 44 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സക്കറിയ & ആൻസി ചേലക്കൽ, സുജ ഇത്തിത്താറ, മെർലിൻ പുള്ളോർക്കുന്നേൽ, ജിഷ കണ്ണംകുളം എന്നിവർ വോളന്റിയേഴ്സ് ആയിരുന്നു. 

 



Latest

Copyrights@2016.