india

പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2018-04-13 10:26:42pmm

പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ:മലയോര മക്കളുടെ കാത്തിരിപ്പിന് വിരാമമായികൊണ്ട് പുതുക്കിപണിത പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ ഇരിക്കൂർ MLA ശ്രീ. K.C ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഹോസ്പിറ്റൽ വെഞ്ചെരിപ്പ് കർമ്മം മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ആമുഖ സന്ദേശം നല്കി. മാർ. മാത്യു മൂലക്കാട്ട് അദ്ധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി. ഡെയ്സി ചിറ്റൂരപ്പറമ്പിൽ ഫാ. ജോർജ്ജ് കപ്പുകാലായിൽ, ഫാ. ജോസ് വെട്ടിക്കൽ, ഫാ. മാത്യു പാർത്തോട്ടുംകര ഡോ.സി ദീപ SVM എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഫാ.തോമസ് അനിമൂട്ടിൽ സ്വാഗതവും, ഫാ. ജോൺ പൂച്ചക്കാട്ടിൽ നന്ദിയും പറഞ്ഞു.വെഞ്ചിരിപ്പ് കർമ്മത്തിലും, തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി വൈദികരും, സിസ്റ്റേഴ്സും പൊതുജനങ്ങളും പങ്കെടുത്തു.
ജനറൽ മെഡിസിൻ,പീഡിയാട്രിക്സ് , ഓർത്തോപീഡിക്സ് , ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്റുകൾ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചത്.

Latest

Copyrights@2016.