europe

റോമിലെ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാള്‍ 2018 മെയ് 6 ഞായറാഴ്ച

Tiju Kannampally  ,  2018-04-14 12:12:44amm

റോം; ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെയും  പരിശുദ്ധ കന്യകാ മറിയത്തിൻറെയും തിരുനാൾ 2018 മെയ് 6 ഞായറാഴ്ച റോമിലെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.മെയ് 6 ഞായറാഴ്ച 2.45ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് റവ.ഫാ.പ്രിന്‍സ് മുളകുമറ്റം.3 മണിക്ക് റവ.ഫാ. ജിനു മാന്തിയില്‍ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. റവ.ഫാ.ജിതിന്‍ വല്ലാര്‍ക്കാട്ടില്‍ തിരുനാൾ സന്ദേശം നൽകും.4.30 ന് പ്രദക്ഷിണം തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ പത്താം പീയൂസിന്റെയും പരിശുദ്ധ കന്യകാമറിയത്തിൻറെ മാധ്യസ്ഥം തേടി അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.



Latest

Copyrights@2016.