obituarylive Broadcasting
എസ്എച്ച് മൗണ്ട്; കൊപ്പുഴയിൽ കെ. തോമസ് ജോണ് Live Funeral Telecast Available.

കോട്ടയം: കോണ്ഗ്രസ് എസ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കോട്ടയം എസ്എച്ച് മൗണ്ട് കൊപ്പുഴയിൽ കെ. തോമസ് ജോണ് (മുൻ ഹെഡ്മാസ്റ്റർ എസ്എച്ച് മൗണ്ട് ഹൈസ്കൂൾ കോട്ടയം, കൊപ്പുഴ സാർ-80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്തിരുഹൃദയ പളളിയില്. ഭാര്യ പരേതയായ ആനിയമ്മ ( റിട്ട. അധ്യാപിക, സെന്റ് മാർസലൻാസ് ഗേൾസ് ഹൈസ്കൂൾ നട്ടാശേരി) മാഞ്ഞൂർ സൗത്ത് മാക്കിയിൽ പുത്തൻപുരയിൽ കുടുംബാംഗാം. മക്കൾ : ജോണിക്കുട്ടി (യുഎസ്എ), ജോബി (റബർ ബോർഡ് ഫീൽഡ് ഓഫീസർ പാലാ), ആൻജ്യോതി (ടീച്ചർ സെന്റ് ആൻസ് സ്കൂൾ കോട്ടയം) മരുമക്കൾ: വിജി ഇളങ്ങുളത്ത് എസ്എച്ച് മൗണ്ട് (യുഎസ്എ), സജിനി നടുപറന്പിൽ കരിങ്കുന്നം (എൽഐസി ഓഫീസ് കോട്ടയം), ജോസ് മാത്യു വട്ടത്തിൽ താഴത്തങ്ങാടി കോട്ടയം (ഒഇഎൻ ഇന്ത്യാ ലിമിറ്റഡ് മുളന്തുരുത്തി).കുമാരനല്ലൂർ പഞ്ചായത്ത് മുൻ അംഗം. കുമാരനല്ലൂർ സഹകരണബാങ്ക് പ്രസിഡന്റ്, കേരള പ്രൈവറ്റ് സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ക്നാനായ കത്തോലിക്ക കോണ്ഗ്രസ് സെക്രട്ടറി, ക്നാനായ സോഷ്യൽ ഫോറം പ്രസിഡന്റ്, കരിയന്പാടം കർഷകയൂണിയൻ പ്രസിഡന്റ്, ടാക്സി ഓണേഴ്സ് യൂണിയൻ പ്രസിഡന്റ്, തിരുഹൃദയകുന്ന് കുടുംബയോഗം പ്രസിഡന്റ്, കോട്ടയം പൗരസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മദ്യവിരുദ്ധസമിതിയുടെ സജീവ പ്രവർത്തകനും ഗാന്ധിയനുമായിരുന്ന ഇദ്ദേഹത്തിന് ഗാന്ധിപീസ് ഫൗണ്ടേഷന്റെ ഗാന്ധിയൻ പുരസ്കാരവും ക്നാനായ പ്രതിഭ അവാർഡും ലഭിച്ചിട്ടുണ്ട്. നിരവധി പുസ്കതങ്ങളും രചിച്ചിട്ടുണ്ട്.