europe

ബ്രിസ്ബണിൽ ക്നാനായമിഷന് വേണ്ടി നിവേദനം നല്കി

Tiju Kannampally  ,  2018-04-18 05:56:28amm

ബ്രിസ്ബൺ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബണിൽ ക്നാനായ മിഷന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. Knanya Catholic Congress Brisbane (KCCB ) ന്റെ നേതൃത്വത്തിൽ മിഷന് വേണ്ടിയുള്ള നിവേദനം മെൽബൺ രൂപത അദ്ധ്യക്ഷനായ മാർ ബോസ്‌കോ പുത്തൂർ പിതാവിനും, കോട്ടയം രൂപത അധ്യക്ഷരായ മാർ മൂലക്കാട്ട് പിതാവിനും മാർ പണ്ടാരശ്ശേരി പിതാവിനും സമർപ്പിച്ചു. ക്നാനായ തനിമയുടെ ആണിക്കല്ല് ക്രൈസ്തവ വിശ്വാസമാണെന്നും, ക്രിസ്തുവിന്റെ മണവാട്ടിയായ ക്രൈസ്തവ സഭയിൽ ആഴത്തിൽ അടുത്ത തലമുറയെ പടുത്തുയർത്തുവാനും, 17 നൂറ്റാണ്ടുകളായി തലമുറകൾ കൈമാറി കാത്തുസൂക്ഷിക്കുന്ന പൈതൃകം നിലനിർത്താൻ, ക്നാനായ സഭാ സംവിധാനം തികച്ചും അത്യന്താപേക്ഷിതമാണ് എന്ന ഏതൊരു ക്നാനായക്കാരന്റെയും തിരിച്ചറിവാണ് ഈ മിഷൻ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുവാൻ സാധ്യമായത് എന്ന് KCCB കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
2016 ൽ തുടങ്ങിയ ഓസ്‌ട്രേലിയയിലെ മെൽബൺ സീറോമലബാർ രൂപതയിലെ പേർസണൽ പാരിഷ് എന്ന നിലയിൽ ആണ് പ്രസ്തുത മിഷൻ നിലവിൽ വരുക. ബ്രിസ്ബനിൽ ഒരു ക്നാനായ മിഷൻ എന്ന ക്നാനായക്കാരുടെ ചിരകാല ആഗ്രഹം പൂവണിയുമെന്ന ശുഭാപ്തി വിശാസത്തിലാണ് ബ്രിസ്ബണിലെ ക്നാനായക്കാർ . ബ്രിസ്ബണിലെ 45 ക്നാനായ കുടുംബങ്ങളുടെ സമ്മതപത്രവുമായിട്ടാണ് ഈ നിവേദനം പിതാക്കന്മാർക്കു സമർപ്പിച്ചത് . ഈ സഭാ സംവിധാനത്തിന്റെ പരിശ്രമങ്ങൾക്ക് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് എല്ലാ പിന്തുണയും പ്രാർത്ഥനാശംസകളും അറിയിച്ചു. ഈ മിഷൻ അപേക്ഷ അനുഭാവപൂർവം പരിഗണിക്കാമെന്ന് ബോസ്‌കോ പുത്തൂർ പിതാവും ഇതിനോടകം ഉറപ്പ് നൽകി . ഈ അടുത്ത കാലത്തു ഇഗ്ലണ്ടിലെ പ്രെസ്റ്റൺ സീറോമലബാർ രൂപതയിൽ 15 ക്നാനായ മിഷൻ അനുവദിച്ചത് ഏറെ സ്വാഗതോടെയാണ് ക്നാനായ ജനം സ്വീകരിച്ചത്, അതുകൊണ്ട്തന്നെ ബ്രിസ്ബണിലെ ക്നാനായക്കാർ തികച്ചും പ്രതീക്ഷയോടെ ഇതിനായി പ്രവർത്തിക്കുന്നു.ആസ്ട്രേലിയലിൽ മെൽബൺ രൂപതയിൽ ഏക ക്നാനായ മിഷൻ മെൽബണിൽ മാത്രമാണ് നിലവിലുള്ളത്. അതാകട്ടെ സീറോമലബാർ രൂപത സ്ഥാപികമാകുന്നതിനു മുൻപ് തന്നെ നിലവിൽ വന്നിരുന്നു. മാർ ബോസ്കോ പുത്തൂർ മെൽബണിലെ ബിഷപ്പായി ചുമതല ഏറ്റതിനു ശേഷം ആദ്യമായി അനുവദിക്കുന്ന ക്നാനായ മിഷൻ ആയിരിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട് . ബ്രിസ്ബനിൽ രണ്ടു ഇടവക സംവിധാനമാണ് നിലവിൽ സീറോ മലബാർ സഭക്ക് ഉള്ളത്. ഈ ക്നാനായ മിഷൻ രൂപം കൊള്ളുമ്പോൾ ബ്രിസ്ബണിലെ സഭക്കെന്നല്ല മെൽബൺ രൂപതക്കും ആഗോള സഭക്കും ഈ മിഷൻ ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല . അതോടൊപ്പം ക്നാനായ തനിമയും പാരമ്പര്യങ്ങളും സഭാപരമായി കാത്തുസൂക്ഷിച്ച്‌ വരും തലമുറകൾക്ക് കൈമാറുവാൻ ഈ മിഷൻ വഴി സാധിക്കും .
ഇതിനോടൊപ്പം തന്നെ ആസ്ട്രേലിയയിലെ മറ്റു ക്നാനായ അസോസിയേഷനുകളും ക്നാനായ മിഷനുവേണ്ടി പ്രവർത്തിക്കുവാൻ തയാറെടുത്തു കഴിഞ്ഞു. അങ്ങനെ ആസ്ട്രേലിയയിലെ ക്നാനായ ജനം, തങ്ങളുടെ പിതാമഹന്മാർ കാട്ടിത്തന്ന സമുദായസ്നേഹവും ക്രൈസ്‌തവിശ്വാസവും മുതൽക്കൂട്ടായി, സഭാപരമായി വളരുവാൻ തീഷ്ണതയോടെ പ്രവർത്തിക്കുന്നു എന്ന തെളിവാണ് ഇത്.ക്നാനായ കാതോലിക് കോൺഗ്രസ് ബ്രിസ്‌ബണിന്റെ ഈസ്റ്റർ ആഘോഷവും പൊതുയോഗവും തിരഞ്ഞെടുപ്പും ഏപ്രിൽ 21 ശനിയാഴ്ച നടത്തപ്പെടുന്നു . പ്രസ്തുത പൊതുയോഗത്തിൽ മിഷൻ അപേക്ഷയുടെ ഭാവി പരിപാടികൾ തീരുമാനിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ജെയിംസ് മണ്ണത്തുമാക്കിൽ, സിജോ കുര്യൻ വഞ്ചിപ്പുരക്കൽ, ലിജോ കൊണ്ടാണ്ടംപടവിൽ,സിബി ജോൺ അഞ്ചുകുന്നത്ത്, ജൈമോൻ മുറിയന്മ്യാലിൽ,സൈജു സൈമൺ കാരാന്തനത്ത്, മിനി ലൂക്കോസ് വഞ്ചീപുരക്കൽ, ഷൈബി ഫിലിപ്പ് തയ്യിൽ,ബിന്ദു ബിനു താന്നിത്തടത്തിൽ, ത്രേസിയാമ്മ മുണ്ടക്കൽപറമ്പിൽ എന്നിവരാണ് കെസിസിബി യുടെ നിലവിലെ കോർഡിനേറ്റേഴ്‌സ് .



Latest

Copyrights@2016.