europe

മോനിപ്പള്ളി സംഗമം ഗംഭീരമായി. അടുത്ത വർഷം വൂസ്റ്ററിൽ

Saju Kannampally  ,  2018-04-28 05:54:39pmm

 

കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിന്റെ കീഴിൽ ഉള്ള മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെ  യുകെയിലേട്ട് കുടിയേറിയ മോനിപ്പള്ളിക്കാരുടെ പന്ത്രണ്ടാമത് സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച (21/4/18) സ്റ്റോക്ക് ഓൺ ട്രൻന്റിനടത്തുള്ള വിൻസ്‌ഫോർഡ് എന്ന സ്ഥലത്തെ യുണെറ്റഡ് റിഫോർമേഡ്
ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ടു. യുകെയിൽ നടന്ന കഴിഞ്ഞ പതിനൊന്ന് സംഗമങ്ങളിനേക്കാളും  ഏറ്റവും കൂടുതൽ ആൾക്കാർ ഏതാണ്ട് 200 നടുത്ത്  പേർ ഈ വർഷത്തെ മോനിപ്പള്ളി സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണിയ്ക്ക്  കുട്ടികൾക്കും മുതിന്നവർക്കുമായി വിവിധ തരം ഇൻഡോർ ഗെയിമുകൾ സെക്രട്ടറി  വിനോദ് ഇലവുംങ്കലിന്റെ നേത്യത്തത്തിൽ നടത്തപ്പെട്ടു.കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. അതിന് ശേഷം ബീഫ് ഫ്രയും, മീൻ കറിയും പുളിശേരി, ചിക്കൻ കറിയും തോരൻ എല്ലാ മടങ്ങിയ വിഭവ സമൃദ്ധമായ  ഊണിന് ശേഷം ബിനു ജോർജ് ഇരുപുളംകാട്ടിൽ  സാസ്കാരിക സമ്മേളനം തുടങ്ങുന്നതിനുള്ള അറിയിപ്പുമായി വേദിയിൽ എത്തി റോയി കാഞ്ഞിരത്താനം പത്താം സംഗമത്തിൽ മോനിപ്പള്ളിയെ ക്കുറിച്ച് എഴുതി ജോജി കോട്ടയം  സഗീതം നല്കി. ബിജു നാരായണൻ അലപിച്ച മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമം എന്ന ഗാനം ആലപിക്കാൻ ആഗംർ ബിനു ഇരുപുളം കാട്ടിൽ സ്റ്റീഫൻ താന്നിമൂട്ടിലിനെ  വേദിയിലേയ്ക്ക് ക്ഷണിച്ചതോടെ സാംസ്കാകാരിക സമ്മേള നത്തിന് തുടക്കം കുറിച്ചു.. വളരെ ലളിതമായി നടന്ന  സാസ്കാരിക സമ്മേളത്തിൽ  ഈ വർഷത്തെ സംഗമം ആതിഥേയത്തം വഹിച്ച ജിൻസ്  തോട്ടപ്ലാക്കിൽ സ്വാഗതം ആശംസിയ്ക്കുകയും. സെക്രട്ടറി  വിനോദ്  ജലവുങ്കൽ റിപ്പോർട്ട് അവതരിപ്പിയ്ക്കുകയും. തുടർന്ന്  സഗമത്തിന്റെ പ്രസിഡന്റ് സിജു കുറുപ്പൻന്തറയിൽ. പ്രവാസികളായി താമസിയ്ക്കുമ്പോൾ   ജനിച്ച നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ചുരുങ്ങിയ സമയം എടുത്ത്  പ്രസംഗം നടത്തിയതിന് ശേഷം.സന്തോഷ് കുറുപ്പൻന്തറയിൽ ചാരിറ്റി നടത്തിയതിന്റെ കണക്ക് അവതരിപ്പിച്ചു   ജോണി സാർ ഇലവുംകുഴുപ്പിൽ., സംഗമത്തിന്റെ ആദ്യ പ്രസിഡന്റ് ജോസഫ് ഇലവുങ്കൽ, സൈമൺ മടത്താംച്ചേരി എല്ലാവരും ചേർന്ന് പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന്  മൂന്ന് റൗണ്ട് മൽസരമുള്ള  ബെസ്റ്റ് കപ്പിൾസ്: മൽസരങ്ങൾ, മോനിപ്പള്ളിയിലുള്ള കുന്നക്കാട്ട് മലയും മുതുകുളം മലയുടെയും പേരുകൾ ഇട്ട് പുരുഷൻമാരുടെ വടംവലി മത്സരം, കൂടാതെ വനിതകൾക്കും കുട്ടികൾക്കും. വടം വലി മൽസരം നടത്തുകയുണ്ടായി.വാട്ട്സ്. ആപ്പ് മൽസര വിജയികൾക്കും. മനോജ് എൽ.ഐ സി. ജോളി ബേക്കറി സ്പോൺസർ ചെയ്ത സാറിയുടെ നറുക്കെടുപ്പിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ മാസം ബർത്ത്ഡേ ഉള്ള എല്ലാവരും, ഇരുപത്തഞ്ച് വിവാഹ വാർഷികം ആഘോഷിയ്ക്കുന്ന കപ്പിൾസിനും, പുതിയ കപ്പിൾസും കേക്ക് കട്ട് ചെയുകയുണ്ടായി.. ബെസ്റ്റ് കപ്പിൾസ് മൽസരത്തിൽ വിജയിച്ച ,സറ്റിവി, റോബിൻ, ജെയ്മോൻ, രമ്യ കുടുബങ്ങൾക്ക് സമ്മാനം നല്കുകയുണ്ടായി. എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിന്  എല്ലാവരും ചേർന്ന് ഡാൻസ് കളിച്ച് ഏതാണ്ട് 8 മണിയ്ക്ക്  മോനിപ്പള്ളി സംഗമം അവസാനിച്ചു.അടുത്ത വർഷം വൂസ്റ്ററിൽ  വച്ച് നടത്താൻ തീരുമാനിയ്ക്കുകയുണ്ടായി


Latest

Copyrights@2016.