india

അമ്മ മനസ്സ്നിറഞ്ഞു_മാതൃ നഴ്‌സസ്_ദിനങ്ങള്‍_ആഘോഷമാക്കിഉഴവൂര്‍_KCYL.

Tiju Kannampally  ,  2018-05-13 05:16:47amm

 

#അമ്മ_മനസ്സ്_നിറഞ്ഞു_മാതൃ-#നഴ്‌സസ്_ദിനങ്ങള്‍_ആഘോഷമാക്കിഉഴവൂര്‍_KCYL..
ക്‌നാനായ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന്, അഞ്ചോ അതില്‍ കൂടുതലോ മക്കള്‍ക്ക് ജന്മം നല്‍കി വളര്‍ത്തി അവരെ ക്‌നാനായ സമുദായത്തില്‍ തന്നെ വിവാഹം നടത്തി സമുദായത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു മാതൃകയായി ജീവിക്കുന്ന അമ്മമാരേ ഈ മാതൃദിനത്തില്‍ പ്രത്യേകം മെമന്റോ കൊടുത്തു KCYL ഉഴവൂര്‍ യൂണിറ്റ് പള്ളിയില്‍ വെച്ച് ആദരിച്ചു. അതോടൊപ്പം ക്‌നാനായ സമുദായത്തിന്റെ നട്ടെല്ലായ, കുടുംബങ്ങളുടെ അത്താണിയായ നഴ്‌സസ് സമൂഹത്തെയും അവരുടെ സംഭാവനകളെയും ഓര്‍ക്കുന്നതിനും അതോടൊപ്പം ഓരോ കൊന്ത സമ്മാനമായി നല്‍കി കൊണ്ട് ജീവിക്കുന്ന മാലാഖമാരെ ആദരിച്ചുകൊണ്ട് KCYL ഉഴവൂര്‍ യൂണിറ്റ് ഇന്നേ ദിവസം അവിസ്മരണീയമാക്കി. പ്രത്യേകം കൂടിയ സമ്മേളനത്തില്‍ ഇടവക വികാരി ഫാ.തോമസ് പ്രാലേല്‍ അധ്യക്ഷന്‍ ആയിരുന്നു.
പ്രൊഫ.ഷീല സ്റ്റീഫന്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു. ഫാ. മനോജ് ആല്‍പ്പാറയില്‍ സന്നിഹിതനായിരുന്നു. 
ഫാ.സിബിന്‍ കൂട്ടുകല്ലുങ്കല്‍, ഫാ.സൈജു മേക്കര, കൂടാരയോഗ പ്രസിഡന്റ് സിറിയക് വേലിക്കെട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. 
സെക്രട്ടറി ആല്‍ബിന്‍ നെടുവീട്ടില്‍, സ്റ്റീഫന്‍ വടയാര്‍, സീന സാബു, ആഷ്ലി കല്ലട, 
സജോ വേലികട്ടേല്‍,Sr. അയോണ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി . High Tea യോട് കൂടി പരിപാടികള്‍ അവസാനിച്ചു

.ക്‌നാനായ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന്, അഞ്ചോ അതില്‍ കൂടുതലോ മക്കള്‍ക്ക് ജന്മം നല്‍കി വളര്‍ത്തി അവരെ ക്‌നാനായ സമുദായത്തില്‍ തന്നെ വിവാഹം നടത്തി സമുദായത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു മാതൃകയായി ജീവിക്കുന്ന അമ്മമാരേ ഈ മാതൃദിനത്തില്‍ പ്രത്യേകം മെമന്റോ കൊടുത്തു KCYL ഉഴവൂര്‍ യൂണിറ്റ് പള്ളിയില്‍ വെച്ച് ആദരിച്ചു. അതോടൊപ്പം ക്‌നാനായ സമുദായത്തിന്റെ നട്ടെല്ലായ, കുടുംബങ്ങളുടെ അത്താണിയായ നഴ്‌സസ് സമൂഹത്തെയും അവരുടെ സംഭാവനകളെയും ഓര്‍ക്കുന്നതിനും അതോടൊപ്പം ഓരോ കൊന്ത സമ്മാനമായി നല്‍കി കൊണ്ട് ജീവിക്കുന്ന മാലാഖമാരെ ആദരിച്ചുകൊണ്ട് KCYL ഉഴവൂര്‍ യൂണിറ്റ് ഇന്നേ ദിവസം അവിസ്മരണീയമാക്കി. പ്രത്യേകം കൂടിയ സമ്മേളനത്തില്‍ ഇടവക വികാരി ഫാ.തോമസ് പ്രാലേല്‍ അധ്യക്ഷന്‍ ആയിരുന്നു.

പ്രൊഫ.ഷീല സ്റ്റീഫന്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു. ഫാ. മനോജ് ആല്‍പ്പാറയില്‍ സന്നിഹിതനായിരുന്നു. 

ഫാ.സിബിന്‍ കൂട്ടുകല്ലുങ്കല്‍, ഫാ.സൈജു മേക്കര, കൂടാരയോഗ പ്രസിഡന്റ് സിറിയക് വേലിക്കെട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. 

സെക്രട്ടറി ആല്‍ബിന്‍ നെടുവീട്ടില്‍, സ്റ്റീഫന്‍ വടയാര്‍, സീന സാബു, ആഷ്ലി കല്ലട, 

സജോ വേലികട്ടേല്‍,Sr. അയോണ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി . High Tea യോട് കൂടി പരിപാടികള്‍ അവസാനിച്ചു

 

 



Latest

Copyrights@2016.