india

വായനാശീലവും കഠിനാദ്ധ്വാനവും ഉന്നതനേട്ടങ്ങള്‍ക്ക് വഴിയൊരുക്കും: അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് IAS

Tiju Kannampally  ,  2018-05-14 08:17:55amm

 

വായനാശീലവും കഠിനാദ്ധ്വാനവും ഉന്നതനേട്ടങ്ങള്‍ക്ക് വഴിയൊരുക്കും: അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് IAS
കോട്ടയം: വായനാശീലവും കഠിനാദ്ധ്വാനവും ഉന്നത നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അഡീഷണ്‍ ചീഫ് സെക്രട്ടറി ടി. കെ.ജോസ് ഐ.എ.എസ്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുന്നതോടൊപ്പം അവ നേടിയെടുക്കുന്നതിനായി അനുയോജ്യമായ ജീവിതശൈലി രൂപപ്പെടുത്തുവാനും ചെറുപ്പം മുതലേ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എം.ജി. യൂണിവേഴ്സ്റ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജീവിതവിജയം കൈവരിച്ച മഹത് വ്യക്തികളുടെ ജീവിതമാതൃക മനസ്സിലാക്കുവാനും ഓരോ വ്യക്തിക്കും അനുയോജ്യമായ പഠനശൈലി രൂപപ്പെടുത്തുവാനും കുട്ടികള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളോടൊപ്പം അദ്ധ്യാപകരും ഇതര മാര്‍ഗ്ഗദര്‍ശികളും സദാ പങ്കാളികളാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  മാതാപിതാക്കളെ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ക്യാമ്പിന്റെ സമാപന ദിനത്തില്‍ ഡോ. റസീന പദ്മം ക്ലാസ്സ് നയിച്ചു തുടര്‍ന്ന് ക്‌നാനായ സ്റ്റാര്‍സ് ദര്‍ശനവും ഭാവി പ്രവര്‍ത്തന പദ്ധതികളും എന്ന വിഷയത്തില്‍ കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ദിനങ്ങളില്‍ കുട്ടികളോടൊത്ത് ചിലവഴിച്ച 12 ക്‌നാനായ സ്റ്റാര്‍സ് മാര്‍ഗ്ഗദര്‍ശികളായ മെന്റേഴ്‌സ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 
ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ 5 മുതല്‍ 9 വരെ ബാച്ചുകളില്‍ അംഗങ്ങളായ 9-ാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്കായാണ് മെയ് 9 മുതല്‍ 13 വരെ അഞ്ച് ദിവസങ്ങളിലായി ചൈതന്യയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. മൂല്യാധിഷ്ഠിത ജീവിതദര്‍ശനം, ആശയവിനിമയം, പരിസ്ഥിതി സംരക്ഷണം, മാനസികാരോഗ്യം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തി മുഖാമുഖം പരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. കാര്‍ട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാര്‍ട്ട് അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

കോട്ടയം: വായനാശീലവും കഠിനാദ്ധ്വാനവും ഉന്നത നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അഡീഷണ്‍ ചീഫ് സെക്രട്ടറി ടി. കെ.ജോസ് ഐ.എ.എസ്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുന്നതോടൊപ്പം അവ നേടിയെടുക്കുന്നതിനായി അനയോജ്യമായ ജീവിതശൈലി രൂപപ്പെടുത്തുവാനും ചെറുപ്പം മുതലേ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എം.ജി. യൂണിവേഴ്സ്റ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജീവിതവിജയം കൈവരിച്ച മഹത് വ്യക്തികളുടെ ജീവിതമാതൃക മനസ്സിലാക്കുവാനും ഓരോ വ്യക്തിക്കും അനുയോജ്യമായ പഠനശൈലി രൂപപ്പെടുത്തുവാനും കുട്ടികള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളോടൊപ്പം അദ്ധ്യാപകരും ഇതര മാര്‍ഗ്ഗദര്‍ശികളും സദാ പങ്കാളികളാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  മാതാപിതാക്കളെ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ക്യാമ്പിന്റെ സമാപന ദിനത്തില്‍ ഡോ. റസീന പദ്മം ക്ലാസ്സ് നയിച്ചു തുടര്‍ന്ന് ക്‌നാനായ സ്റ്റാര്‍സ് ദര്‍ശനവും ഭാവി പ്രവര്‍ത്തന പദ്ധതികളും എന്ന വിഷയത്തില്‍ കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ദിനങ്ങളില്‍ കുട്ടികളോടൊത്ത് ചിലവഴിച്ച 12 ക്‌നാനായ സ്റ്റാര്‍സ് മാര്‍ഗ്ഗദര്‍ശികളായ മെന്റേഴ്‌സ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ 5 മുതല്‍ 9 വരെ ബാച്ചുകളില്‍ അംഗങ്ങളായ 9-ാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്കായാണ് മെയ് 9 മുതല്‍ 13 വരെ അഞ്ച് ദിവസങ്ങളിലായി ചൈതന്യയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. മൂല്യാധിഷ്ഠിത ജീവിതദര്‍ശനം, ആശയവിനിമയം, പരിസ്ഥിതി സംരക്ഷണം, മാനസികാരോഗ്യം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തി മുഖാമുഖം പരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. കാര്‍ട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാര്‍ട്ട് അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

 

 



Latest

Copyrights@2016.