america

ഷിക്കാഗോ മലയാളീ അസോസിയേഷൻ കാർഡ് ഗെയിംസ് (28) മാത്യു തട്ടാമറ്റം ടീം ജേതാക്കൾ

Saju Kannampally  ,  2018-05-15 11:15:04amm

ഷിക്കാഗോ : മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചീട്ടുകളി മത്സരത്തിൽ (28 ) മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയിൽ, ജിൽസ് വയലുപടിയാനിക്കൽ ടീം ജേതാക്കളായി. ന്യൂ മഹാരാജ ഫുഡ്സ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ആയിരത്തി ഒന്ന് ഡോളർ ക്യാഷ് അവാർഡുമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത് .

കുരിയൻ നെല്ലാമറ്റം, സാബു നെല്ലാമറ്റം, ജോർജ് ജെയിംസ് ടീം ആണ് രണ്ടാം സ്ഥാനത്തു എത്തിയത് . ഇവർക്ക് സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത കെ കെ ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും അഞ്ഞൂറ്റി ഒന്ന് ഡോളർ ക്യാഷ് അവാർഡും ലഭിച്ചു. വാശിയേറിയ റമ്മി കളിയിൽ ജോബി ചാക്കോ ഒന്നാം സ്ഥാനം നേടി ആയിരത്തി ഒന്ന് ഡോളർ ക്യാഷ് അവാർഡിന് അർഹനായി . റമ്മി കളിയിൽ രണ്ടാംസ്ഥാനം നേടിയ റെജി ജോസഫ് അഞ്ഞൂറ്റി ഒന്ന് ഡോളർ ക്യാഷ് അവാർഡിന് അർഹനായി.

വിജയികൾക്ക് പ്രസിഡന്റ് രഞ്ജൻ എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. രാവിലെ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, കമ്മിറ്റി അംഗങ്ങൾ ആയ ഷിബു മുളയാനികുന്നേൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, തുടങ്ങിയവർ ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത് .

പരിപാടികൾക്ക് ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ,, ഷാബു മാത്യു, , അച്ചന്കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട് തുടങ്ങിയവർ നേതൃത്വം നൽകി റിപ്പോർട്ട് : ജിമ്മി കണിയാലി



Latest

Copyrights@2016.