india

അശരണരുടെ വിശപ്പടക്കാന്‍ ശ്രീപാഥേയം പരിപാടി ഉദ്‌ഘാടനം ചെയ്തു.

Tiju Kannampally  ,  2018-06-14 05:00:58amm

ശ്രീപുരം: അശരണരുടെ വിശപ്പടക്കാന്‍ ശ്രീപുരം ഹൈസ്‌കൂള്‍ ആവിഷ്‌ക്കരിച്ച 2018-19 അധ്യയന വര്‍ഷത്തെ ശ്രീപാഥേയം പരിപാടിയുടെ ഔഗ്യോഗികമായ ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. വി. ദിവ്യ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. അനിത, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍, പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹോളി മൗണ്ട്‌ ഡയറക്‌ടര്‍ ഫാ. ഷാജു ആന്റണി ചടങ്ങില്‍ ഭക്ഷണപൊതികള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. അനിത നന്ദിപറഞ്ഞു. എല്ലാ വെള്ളിയാഴ്‌ചയും നൂറോളം ഭക്ഷണപൊതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യുക എന്നതാണ്‌ ശ്രീപാഥേയം ലക്ഷ്യമിടുന്നത്‌.

 

ചെയ്തു

 

 



Latest

Copyrights@2016.