india

ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കണം: മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-06-19 03:33:12amm

 

Pohn-X-km-£y-¯n-eqsSbpw Iq«mb {]hÀ¯-\-¯n-eq-sSbpw kpØnc hnI-k\w km[y-am-¡Ww: amÀ amXyp aqe-¡m«v
tIm«bw : Pohn-X-km-£y-¯n-eq-sSbpw Iq«mb {]hÀ¯-\-§-fn-eqsSbpw kpØnc hnI-k\w km[y-am-¡p-hm³ kmaqly ip{iq-j-IÀ ap³K-W\ \ÂI-W-sa¶v tIcf It¯m-en¡m sa{Xm³ kanXn sk{I-«dn P\-depw tIm«bw AXn-cq-]Xm sa{Xm-t¸m-eo-¯mbpamb BÀ¨p-_n-j¸v amÀ amXyp aqe-¡m«v. tIcf It¯m-en¡m sa{Xm-³ kan-Xn-bpsS t\Xr-Xz-¯n {]hÀ¯n-¡p¶ sI.-kn.-_n.kn PÌokv ]okv Bâv sUh-e-¸vsaâv I½o-jsâ B`n-ap-Jy-¯n-epÅ tIcf tkmjy kÀÆokv t^mdw ASn-¨nd Btamkv skâ-dn kwL-Sn-¸n¨ tIc-f-¯nse 32 cq]-X-I-fnse kmaqly ip{iq-j-I-cpsS t\XrkwKaw DZvLm-S\w sNbvXv kwkm-cn-¡p-I-bm-bn-cp¶p At±-lw. t\Xr-cw-K¯v {]hÀ¯n-¡p-¶-h-cpsS ZuXyw ]Icw hbv¡m-\m-Im-¯-Xm-Wv. AXp-sIm-­p-Xs¶ kaq-l-¯nse kIe P\-¯n\pw kt´m-j-¯nsâ kZvhmÀ¯ ]I-cp-I-sb¶ ssZhnI ZuXy¯n XojvW-X-tbmsS ]¦m-fn-bmbn kvt\lhpw kmtlm-Z-cyhpw ]pe-cp¶ kaqlw hfÀ¯n-sb-Sp-¡p-hm³ kZm ]cn-{i-an-¡p-I-sb-¶-Xmbncn-¡Ww kmaq-ly-ip-{iq-j-I-cpsS hnI-k\ZÀi-\sa¶pw DZvLm-S\ {]kw-K-¯n At±lw ]d-ªp. . PÌokv ]okv Bâv sUh-e-¸vsaâv I½o-j³ sNbÀam³ BÀ¨p-_n-j¸v tXmakv amÀ Iqdn-temkv NS-§n A²y-£X hln-¨p. kpXm-cyhpw ]¦m-fn-¯m-[n-jvTn-X-hp-amb kao-]-\-¯n-eqsS kphn-tij¯n\v km£yw hln-¡p-hm\pw kaq-l-¯n Ime-L«w Bh-iy-s¸-Sp¶ hnI-k\ kz]v\-§Ä¡v t\XrXzw hln-¡p-hm\pw kmaqly ip{iq-j-IÀ¡v Ign-b-W-sa¶v At±lw ]d-ªp.  tIcf tkmjy kÀÆokv t^mdw ]pd-¯n-d-¡nb hmÀjnI dnt¸mÀ«nsâ {]Im-i\ IÀ½w kotdm ae-_mÀ tkmjy A¸-kvtXm-teäv \mj-W tImÀUn-t\-äÀ tam¬. ssa¡nÄ sh«n-¡m«v \nÀÆ-ln-¨p.  ss{IkvXh k`-bpsS kmaqly {]t_m-[-\-§Ä F¶ hnj-b-¯n Imcn-¯mkv C´y FIvkn-Iyq-«ohv Ub-d-IvSÀ ^m. t]mÄ aqtªen apJy-{]-`m-jWw \S-¯n.  [mcn³ 2018 sâ {]Im-i\w PÌokv ]okv Bâv sUh-e-¸vsaâv I½o-j³ tPmbnâv sk{I-«dn ^m. tXmakv Xd-bn \nÀÆ-ln-¨p. \yq\-]£ tImÀ¸-td-j³ \S-¸n-em-¡p¶ hnhn[ {]hÀ¯-\-§-sf-¡p-dn¨v ssat\m-cnän tImÀ¸-td-j³ Ub-d-IvSÀ s{]m^. tam\½ sIm¡mSv hni-Zo-I-cn-¨p. tIc-f-¯nse ]cn-ØnXnþPe aen-\o-I-cW {]iv\-§-sf-¡p-dn¨v ]cn-ØnXn hnZ--Kv²³ hn.-BÀ. lcn-Zmkv ¢mÊv \bn-¨p. tkmjy kÀÆokv t^mdw ap³ Ub-d-IvSÀ ^m. sdmam³kv Bâ-Wn Biw-k-I-fÀ¸n¨v kwkm-cn-¨p. IqSmsX  hnhn[ tkmjy kÀÆokv skmssk-än-IÄ ]pd-¯n-d-¡nb hmÀjnI dnt¸mÀ«p-I-fn Gähpw anI¨ hmÀjnI dnt¸mÀ«n-\pÅ ]pc-kv¡m-chpw hnX-cWw sNbvXp.  tIcf tkmjy kÀÆokv t^mdw FIvkn-Iyq-«ohv Ub-d-IvSÀ ^m. tPmÀÖv sh«n-¡m-«nÂ, knÌÀ sPÊo\ Fkv.-BÀ.-F, tPm_n amXyp F¶n-hÀ ]cn-]m-Sn-IÄ¡v t\XrXzw \ÂIn. .  

കോട്ടയം : ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കുവാന്‍ സാമൂഹ്യ ശുശ്രൂഷകര്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറലും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായുമായ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച കേരളത്തിലെ 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദൗത്യം പകരം വയ്ക്കാനാകാത്തതാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ സകല ജനത്തിനും സന്തോഷത്തിന്റെ സദ്‌വാര്‍ത്ത പകരുകയെന്ന ദൈവിക ദൗത്യത്തില്‍ തീഷ്ണതയോടെ പങ്കാളിയായി സ്‌നേഹവും സാഹോദര്യവും പുലരുന്ന സമൂഹം വളര്‍ത്തിയെടുക്കുവാന്‍ സദാ പരിശ്രമിക്കുകയെന്നതായിരിക്കണം സാമൂഹ്യശുശ്രൂഷകരുടെ വികസനദര്‍ശനമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. . ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുതാര്യവും പങ്കാളിത്താധിഷ്ഠിതവുമായ സമീപനത്തിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാനും സമൂഹത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്ന വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാനും സാമൂഹ്യ ശുശ്രൂഷകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മ്മം സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് നാഷണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.  ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി.  ധാരിന്‍ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍ നിര്‍വ്വഹിച്ചു. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൈനോരിറ്റി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ. മോനമ്മ കൊക്കാട് വിശദീകരിച്ചു. കേരളത്തിലെ പരിസ്ഥിതി-ജല മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് പരിസ്ഥിതി വിദഗ്ദ്ധന്‍ വി.ആര്‍. ഹരിദാസ് ക്ലാസ്സ് നയിച്ചു. സോഷ്യല്‍ സര്‍വ്വീസ് ഫോറം മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആന്റണി ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ  വിവിധ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരവും വിതരണം ചെയ്തു.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, സിസ്റ്റര്‍ ജെസ്സീന എസ്.ആര്‍.എ, ജോബി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. .  

 Latest

Copyrights@2016.