india

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ബോധവത്‌കരണ തെരുവ്‌ നാടകം സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-06-20 05:21:15amm

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഇടുക്കി ജില്ല എക്‌സൈസ്‌ വകുപ്പുമായി സഹകരിച്ച്‌ വിമുക്തിയുടെ സന്ദേശം പകര്‍ന്ന്‌ നല്‍കുന്ന ബോധവത്‌കരണ തെരുവ്‌ നാടകം സംഘടിപ്പിച്ചു. `കാലിടറാതെ കാവലാളാകാം എന്ന പേരില്‍ തൊടുപുഴ ചുങ്കം സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂള്‍ ഹാളിലാണ്‌ തെരുവ്‌ നാടകം സംഘടിപ്പിച്ചത്‌. ചുങ്കം സെന്റ്‌ മേരീസ്‌ ഫൊറോനാ ചര്‍ച്ച്‌ വികാരി റവ. ഫാ. ജോര്‍ജ്ജ്‌ പുതുപ്പറമ്പില്‍, കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ലിസി ചാക്കോ, അനിമേറ്റര്‍മാരായ ലീന ബിനു, ബിസി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തെരുവ്‌ നാടകത്തിന്‌ കെ.എസ്‌.എസ്‌.എസ്‌ ചുങ്കം മേഖലയിലെ ഇരുനൂറോളം സ്വാശ്രയസംഘാംഗങ്ങള്‍ സന്നിഹിതരായിരുന്നു.



Latest

Copyrights@2016.